കേരളം

സംസ്ഥാനത്ത് ഇന്ന്  962  പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 801  പേര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962  പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  2 പേര്‍ മരിച്ചു.

സമ്പര്‍ക്കത്തിലൂടെ 801   പേര്‍ രോഗബാധിതരായി. വിദേശത്തുനിന്നെത്തിയ    55പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 85   പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 40   ആണ്.  15  ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥീരീകരിച്ചു. ഇന്ന് 
രോഗമുക്തരായത് 815 പേരാണ്. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  1115 പേരെയാണ്. 

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍

തിരുവനന്തപുരം 205

കൊല്ലം  57

പത്തനംതിട്ട 36

ആലപ്പുഴ 101

കോട്ടയം 35

എറണാകുളം 106

ഇടുക്കി 26

തൃശൂര്‍ 85

പാലക്കാട്

മലപ്പുറം 85

കണ്ണൂര്‍ 37

കോഴിക്കോട് 33

കാസര്‍കോട് 66

വയനാട് 31


കോവിഡ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍

തിരുവനന്തപുരം 253

കൊല്ലം 40

പത്തനംതിട്ട 59

ആലപ്പുഴ 50

കോട്ടയം 55

എറണാകുളം 38

ഇടുക്കി 54

തൃശൂര്‍ 52

പാലക്കാട് 67

മലപ്പുറം 38

കണ്ണൂര്‍  25

കോഴിക്കോട്26

കാസര്‍കോട് 50

വയനാട് 8

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,343 സാംപിളുകളാണ് പരിശോധിച്ചത്. 1,43,251 പേരാണ് നിരീക്ഷണത്തില്‍. 10,779 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയില്‍- 11,484 പേര്‍. ആകെ 4,00,029 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3926 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,27,233 സാംപിളുകള്‍ ശേഖരിച്ചതില്‍ 1254 സാംപിളുകള്‍ നെഗറ്റീവ് ആയി. നിലവില്‍ സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 506.

സമ്പര്‍ക്കവ്യാപനം വഴിയുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തും. ജില്ല പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടകള്‍ സ്വീകരിക്കണം. ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങുന്നതും നിയന്ത്രണ രേഖ മറികടക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയും വര്‍ധിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണത്തിനുള്ള പൂര്‍ണ ചുമതല പൊലീസിന് നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്