കേരളം

സുപ്രീംകോടതി വിധിന്യായങ്ങള്‍ ഇനി മലയാളത്തിലും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിന്യായങ്ങളുടെ വിവര്‍ത്തനം ഇനി മലയാളത്തിലും. വിധിന്യായങ്ങള്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങി. മലയാളം, തമിഴ്, പഞ്ചാബി എന്നീ ഭാഷകളിലാണ് പുതുതായി അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ച ചില വിധി ന്യായങ്ങളുടെ മലയാളം പതിപ്പ് സുപ്രീംകോടതി ഇതിനോടകം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ വിവര്‍ത്തനമാണ് പ്രധാനമായും പ്രാദേശിക ഭാഷകളില്‍ അപ്‌ലോഡ് ചെയ്തുവരുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളത്തിലും വിധിന്യായങ്ങളുടെ വിവര്‍ത്തനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചിരുന്നു. ഈ അഭ്യര്‍ത്ഥന കൂടി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം.

കഴിഞ്ഞ വര്‍ഷം മുതലാണ് സുപ്രീംകോടതി വിധിന്യായങ്ങള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കി തുടങ്ങിയത്. അസമീസ്, കന്നഡ, ഹിന്ദി, മറാത്തി, ഒഡിയ, തെലുങ്ക് എന്നീ ഭാഷകളിലാണ് തുടക്കത്തില്‍ ലഭ്യമായിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി