കേരളം

അഫ്ഗാന്‍ ജയിലിലെ ഐഎസ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി; കാസര്‍കോട് സ്വദേശി ഇജാസ് എന്ന് രഹസ്യാന്വേഷണ വിഭാഗം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഐഎസ് ഭീകരന്‍ ആണെന്ന് രഹസ്യാന്വേഷണ വിഭാഗം. കാസര്‍കോട് പടന്ന കല്ലുകെട്ടിയ പുരയില്‍ ഇജാസ് എന്നയാളാണ് ആക്രണത്തിന് നേതൃത്വം നല്‍കിയത്. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ പത്ത് ഭീകര്‍ ഉള്‍പ്പെടെ 29പേര്‍ കൊല്ലപ്പെട്ടിരുന്നു. തടവില്‍ കഴിയുന്ന ഭീകരരെ മോചിപ്പിക്കാനായാണ് ആക്രമണം നടത്തിയത്. 

ഇതുമായി ബന്ധപ്പെട്ട അഫ്ഗാനിലെ റോ നിരീക്ഷകരുടെ സന്ദേശം ഐ ബിയ്ക്ക് ലഭിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറി എന്നും വിവരമുണ്ട്. 

2013ല്‍ അഫ്ഗാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇജാസ് കൊല്ലപ്പെട്ടു എന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കരുതിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍