കേരളം

തെളിവെടുപ്പിനിടെ കടലിൽ ചാടിയ പ്രതിയുടെ മൃതദേഹം കിട്ടി ; കണ്ടെത്തിയത് കർണാടകയിലെ കോട്ടയിൽ നിന്ന്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : തെളിവെടുപ്പിനിടെ കടലിൽ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കർണാടകയിലെ കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ കടൽതീരത്താണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്.  കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുഡ്‌ലു സ്വദേശി മഹേഷാണ് തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്. ജൂലൈ 22 നായിരുന്നു സംഭവം. 

15 ദിവസത്തിന് ശേഷമാണ് പ്രതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിൽ നിന്നും കൈ അടക്കം അറ്റുപോയിരുന്നു. വസ്ത്രങ്ങൾ അടക്കമുള്ള തെളിവുകൾ കണ്ടാണ് മൃതദേഹം മഹേഷിന്റെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

 12 കാരിയുടെ ന​ഗ്നദൃശ്യങ്ങളെടുത്തു എന്ന കേസിലാണ് മഹേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കടൽതീരത്തെ പുലിമുട്ടിൽ ഒളിപ്പിച്ചുവെച്ച ന​ഗ്നദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ കണ്ടെടുക്കാനായി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് മഹേഷ് കടലിൽ ചാടിയത്. തുടർന്ന് പൊലീസും മൽസ്യതൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി