കേരളം

അഞ്ചുതെങ്ങ് ക്ലസ്റ്ററില്‍ കോവിഡ് വ്യാപനം രൂക്ഷം ; 104 പേര്‍ക്ക് രോഗബാധ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം തീരമേഖലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷം. അഞ്ചുതെങ്ങ് ക്ലസ്റ്ററില്‍ 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 443 പേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് 104 പേരില്‍ രോഗം കണ്ടെത്തിയത്. 

അഞ്ചുതെങ്ങില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 50 ല്‍ 33 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്കും പോസിറ്റീവ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് വ്യാപക പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. 

ആറിടത്തായി  443 പേരെയാണ് ഇന്നു പരിശോധന നടത്തിയത്. കാല്‍ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള അഞ്ചുതെങ്ങ്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തീരപ്രദേശത്ത് ജനങ്ങളെ നിയന്ത്രിക്കുക ദുഷ്കരമായതും രോ​ഗപ്പകർച്ചയ്ക്ക് കാരണമാകുന്നതായി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്