കേരളം

പത്തനംതിട്ടയില്‍ കനത്ത മഴ; മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തും, പമ്പയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിന്റെ 3 ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം  ഉയര്‍ത്തും. 51.36 ക്യൂമെന്റ് നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. 

പമ്പനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെറുതന, മാന്നാര്‍ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, എടത്വാ, ചെന്നിത്തല തൃപ്പെരുന്തുറ, വീയപുരം, കുമാരപുരം നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ