കേരളം

രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മല്‍സരിക്കും ; ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രാജ്യസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയായിരിക്കും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകും എന്നു വിലയിരുത്തിയാണ് യുഡിഎഫ് തീരുമാനം. 

എം പി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ മാസം 24 നാണ് വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിയ്ക്ക് വിജയം ഉറപ്പാണ്. 

ഇടതുമുന്നണി എല്‍ജെഡിയ്ക്ക് തന്നെ സീറ്റ് നല്‍കുമെന്നാണ് സൂചന. എം വി ശ്രേയാംസ് കുമാര്‍ ഇടതുസ്ഥാനാര്‍ത്ഥിയായേക്കും. സീറ്റ് തങ്ങള്‍ക്കു തന്നെ നല്‍കണമെന്ന് എല്‍ജെഡി സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി