കേരളം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടില്‍ പുരുഷോത്തമന്‍ (84) മരിച്ചു.മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ ഐ വി ലാബിലേക്ക് അയച്ചു.

കടുത്ത വൃക്കരോഗവും പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപതിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തുടർന്ന് ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.  തി​രു​വ​ന​ന്ത​പു​രം ക​ര​കു​ളം പ​ള്ളം സ്വ​ദേ​ശി ദാ​സ​നും കോവിഡ് ബാധിച്ചാണ് മരിച്ചത്. 72 വയസ്സായിരുന്നു.

വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ദാ​സ​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് ദാസൻ മരിച്ചത്. മ​ര​ണശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇന്ന് രോ​​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്