കേരളം

സ്‌കൂട്ടറിന് മുകളിലേക്ക് മരം വീണു ; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സ്‌കൂട്ടറിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കലാണ് സംഭവം.  കെഎസ്ഇബി ജീവനക്കാരനായ മുന്‍പാല സ്വദേശി അജയന്‍ ആണ് മരിച്ചത്. 40 വയസ്സായിരുന്നു. 

രാവിലെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.കെഎസ്ഇബി നെടുമങ്ങാട് ഓഫീസിലെ ജീവനക്കാരനാണ്. രാവിലെ ഒമ്പതു മണിയ്ക്ക് പ്രദേശത്ത് ശക്തമായ കാറ്റുവീശിയിരുന്നു.

ഇതേത്തുടര്‍ന്ന് ആഞ്ഞിലി മരവും ഇലക്ട്രിക് പോസ്റ്റും റോഡിലേക്ക് മറിയുകയായിരുന്നു. മരച്ചില്ലകള്‍ക്ക് അടിയില്‍പ്പെട്ട അജയനെ നാട്ടുകാര്‍ ശിഖരങ്ങള്‍ മുറിച്ചുമാറ്റി പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ