കേരളം

അഞ്ച് ജില്ലകളിൽ നൂറിലേറെ കോവിഡ് രോ​ഗികൾ; തിരുവനന്തപുരത്ത് സ്ഥിതി ​ഗുരുതരമായി തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് കോവിഡ്  രോ​ഗികളുടെ എണ്ണം നൂറ് കടന്നു. തിരുവനന്തപരത്ത് 289 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. കാസർക്കോട്  168, കോഴിക്കോട് 149, മലപ്പുറം 142, പാലക്കാട് 123 എന്നീ ജില്ലകളിലും ഇന്ന് രോ​ഗികളുടെ എണ്ണം നൂറ് കടന്നു. 

സംസ്ഥാനത്ത് ഇന്ന് 1251 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അഞ്ച് പേർ മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 91  പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1061  പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ  73 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  814 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതയായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍