കേരളം

'ഈ കസേരയില്‍ നിന്ന് ഞാനങ്ങ്  ഒഴിഞ്ഞ് കിട്ടണം; ആ ആഗ്രഹം നടക്കില്ല'; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നയാളെന്ന് വരുത്താന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറ്റു ചിലര്‍ കൂട്ടുനില്‍ക്കുന്നു. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു. പലര്‍ക്കും രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടാകും. അതെല്ലാം മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്. തനിക്കും തന്റെ ഓഫീസിനും ഒന്നും മറച്ചു വയ്ക്കാനില്ല. മാധ്യമങ്ങള്‍ ആരുടേയും നാവാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേസ് എന്‍ഐഎ അന്വേഷിക്കുകയാണ്. അവര് അത് നടത്തട്ടെ. അവര്‍ കണ്ടത്തുന്ന വസ്തുതതയുടെ അടിസ്ഥാനത്തില്‍ എന്തൊക്കെയാണോ, എവിടെയൊക്കെയാണോ അവിടെ അവര്‍ പോകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഐഎ പറഞ്ഞതാണോ നിങ്ങളുടെ മാധ്യമം പറഞ്ഞത്  എന്ന് നിങ്ങള്‍ പരിശോധിക്കണം. എന്‍ഐഎ പറഞ്ഞതിനപ്പുറം അതിന് മാനങ്ങള്‍ ചാര്‍ത്തിക്കൊടുക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിയെ പലര്‍ക്കും പരിചയം ഇല്ലേ?. നിങ്ങളെ പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും അതിന്റെ ഉടമകള്‍ക്കും എന്താണ് വേണ്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്താന്‍ കൂട്ട് നിന്ന് എന്നാണോ?. അതിന് എത്ര അന്വേഷിച്ചാലും ഫലം ഉണ്ടാവില്ല. നിങ്ങള്‍ പറയുന്നതിന്റെ ഉദ്ദേശം നാട്ടുകാര്‍ക്ക് നല്ല പോലെ മനസിലായിട്ടുണ്ടെന്നും പിണറായി പറഞ്ഞു. 

ഒരു പ്രത്യേക രീതി ഉണ്ടാക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. അത് ഈ നാടിന്റെ പൊതുവായ ബോധം മാറ്റിമറിക്കാനാല്ലേ?. അതാണോ മാധ്യമധര്‍മം. നിങ്ങള്‍ ഒരു പ്രത്യേക ഉപജാപക സംഘത്തിന്റെ വക്താക്കളായി മാറുകയല്ലേ? അങ്ങനെയാണോ വേണ്ടത്. എന്തടിസ്ഥാനത്തിന്റെ പേരിലാണ് സംസ്ഥാനമുഖ്യമന്ത്രിയെ പറ്റി ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍. അതല്ലേ നോക്കേണ്ടത്. എന്തും വിളിച്ചുപറയാവുന്ന അവസ്ഥയല്ലേ?. അതിന് ഏത് നിന്ദ്യമായ രീതിയും സ്വീകരിക്കുകയല്ലേ, അതിനാണോ കൂട്ടുനില്‍ക്കേണ്ടത്. അതില്‍ എനിക്ക് ഒരു തരത്തിലുള്ള ആശങ്കയും ഇല്ല. ഇതെല്ലാം നാട്ടുകാര്‍ക്കും അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ടാകും. ആ ശക്തികളുടെ കൂടെ നിന്ന് കൊടുക്കലാണോ മാധ്യമധര്‍മം. സാധാരണരീതിയിലുള്ള മാധ്യമധര്‍മം പാലിക്കണം. അന്വേഷണത്തില്‍ എല്ലാവിവരവും പുറത്തുവരും. ആരുടെ നെഞ്ചിടിപ്പ് കുടുമെന്ന് അപ്പോള്‍ കാണാം. എനിക്കും ഓഫീസിനും ഇക്കാര്യത്തില്‍ ഒന്നും മറച്ച് വെക്കാനില്ല മുഖ്യമന്ത്രി പറഞ്ഞു. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ട് കേരളത്തിനു എന്തു ദോഷമാണുണ്ടായത്.  എല്‍ഡിഎഫ് വന്നതുകൊണ്ട് നാടിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ ആയിട്ടില്ലേയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസുമായി ആരോപണം വന്നതിന് പിന്നാലെ ഞാനും സര്‍ക്കാരും കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി സസ്‌പെന്‍ഷനിലായത്. ഇതൊക്കെ നിങ്ങള്‍ക്ക് അറിയാവുന്നതാണ്. അതുകൊണ്ട് നിങ്ങള്‍ തൃപ്തരല്ല. അതാണ് പ്രശ്‌നം.നിങ്ങള്‍ തൃപ്തരാകാത്തത് നിങ്ങള്‍ക്ക് തൃപ്തി വരാത്തതുകൊണ്ടല്ല. നിങ്ങളെ ഈ വഴിക്ക് പറഞ്ഞുവിടുന്നവര്‍ക്ക് തൃപ്തി വന്നിട്ടില്ല. ആ തൃപ്തി വരണമെങ്കില്‍ എന്തുവേണം.  ഈ കസേരയില്‍ നിന്ന് ഞാനങ്ങ് ഒഴിഞ്ഞുകിട്ടണം. അത് നിങ്ങളുടെ ആഗ്രഹം കൊണ്ട് നടക്കില്ല. നാട്ടിലെ ജനങ്ങള്‍ തീരുമാനിച്ചാലേ നടക്കൂ എന്ന് നിങ്ങള്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത