കേരളം

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ആലുവ മണപ്പുറം മുങ്ങി; ഏലൂരില്‍ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി 

സമകാലിക മലയാളം ഡെസ്ക്

ആലുവ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ ആലുവ മണപ്പുറം മുങ്ങി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ഇവിടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതോടെ 32 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രളയ ഭീഷണി നിലനില്‍ക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു.

ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും 
തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിതീവ്ര മഴയുടെ ആദ്യ ദിനങ്ങളില്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നതാണ് ആശങ്ക സൃഷ്ടിക്കുന്നു. കോതമംഗലത്ത് ഏഴ് ദുരിതാശ്വാസ 
ക്യാമ്പുകള്‍ തുറന്നു. കൊച്ചി താലൂക്കില്‍ 46 ദുരിതാശ്വാസ ക്വാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം