കേരളം

സംസ്ഥാനത്ത് പ്രധാന 17 അണക്കെട്ടുകള്‍ തുറന്നു; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട പതിനേഴ് അണക്കെട്ടുകള്‍ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്‍മുടി, ഇരട്ടയാര്‍ ഡാമുകളും, പത്തനംതിട്ട ജില്ലയിലെ മണിയാര്‍, മൂഴിയാര്‍ ഡാമുകളും, പാലക്കാട് ജില്ലയിലെ മൂലത്തറ, മംഗലം, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളും, തൃശൂര്‍ ജില്ലയിലെ പൊരിങ്ങല്‍കൂത്തും, വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമും, കോഴിക്കോട് ജില്ലയിലെ കുറ്റിയാടി ഡാമും, കണ്ണൂരിലെ പഴശി ഡാമും തുറന്നിട്ടുണ്ട്.

ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഡാമുകള്‍ അലെര്‍ട് ലെവല്‍ എത്തുന്നതിനു മുന്നേ തന്നെ നേരത്തെ തുറന്നിരുന്നു. കെഎസ്ഇബിക്ക് കീഴിലുള്ള ഡാമുകള്‍ റൂള്‍ കര്‍വ്വ് അനുസരിച്ചു ശാസ്ത്രീയമായാണ് തുറക്കുന്നത്. പൊന്‍മുടി, കക്കയം ഡാമുകളാണ് ആണ് പുതുതായി തുറന്നിട്ടുള്ളത്.

നദികള്‍ക്ക് ഇരുവശവും താമസിക്കുന്നവരും, ചെരിഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്. സര്‍ക്കാര്‍ നിലക്കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ