കേരളം

അമ്മയും കുഞ്ഞും അടക്കം 18 പേർ മരിച്ചു; 171 പേർ ആശുപത്രിയിൽ, ​ഗുരുതരാവസ്ഥയിലുള്ളവരിൽ ​ഗർഭിണികളും കുട്ടികളും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; കരിപ്പൂർ വിമാനഅപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. രണ്ട് കുട്ടികളും അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാർ എന്നിവരും മരിച്ചു.

ഒരു ഗർഭിണിയടക്കം 5 പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്.  കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്തു. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കോഴിക്കോട് ആശുപത്രിയിൽ 13 പേരും മലപ്പുറത്തെ ആശുപത്രിയിൽ ആറുപേരുമാണ് മരിച്ചിരിക്കുന്നത്.

ജാനകി, 54, ബാലുശ്ശേരി, അഫ്സൽ മുഹമ്മദ്, 10 വയസ്സ്, സാഹിറ ബാനു, കോഴിക്കോട് സ്വദേശി, സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി, സുധീർ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി, ഷഹീർ സെയ്ദ്, 38 വയസ്സ്, തിരൂർ സ്വദേശി, മുഹമ്മദ് റിയാസ്, 23, പാലക്കാട്, രാജീവൻ, കോഴിക്കോട്, ഷറഫുദ്ദീൻ, കോഴിക്കോട് സ്വദേശി,ശാന്ത, 59, തിരൂർ നിറമരുതൂർ സ്വദേശി,  കെ വി ലൈലാബി, എടപ്പാൾ, മനാൽ അഹമ്മദ് (മലപ്പുറം),  ഷെസ ഫാത്തിമ (2 വയസ്സ്),  ദീപക് എന്നിവരാണ് മരിച്ചത്. മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി