കേരളം

മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാനം പത്തു ലക്ഷം നല്‍കും, പരുക്കേറ്റവര്‍ക്കു തുടര്‍ ചികിത്സ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തു ലക്ഷം രൂപ വീതം ധന സഹായം നല്‍കും. പരുക്കേറ്റവരുടെ തുടര്‍ ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശിച്ചു.

ദൗര്‍ഭാഗ്യകരമായ സംഭവമാണ് കരിപ്പൂരില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം എത്രയും വേഗം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. പരുക്കേറ്റവരുടെ തുടര്‍ ചികിത്സയിലും സര്‍ക്കാരിന് ശ്രദ്ധയുണ്ട്. ഏത് ആശുപത്രിയില്‍ വേണമെങ്കിലും ചികിത്സയ്ക്കു സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപകടമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തനം സജീവമായി നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. അതിശയകരമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഇതില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായ് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന