കേരളം

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; പുതിയ ന്യൂനമർദം രൂപപ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് പലസ്ഥലങ്ങളിലും അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയാണ്. മലയോരമേഖലകളിൽ കനത്ത മേഘസാന്നിധ്യമുണ്ട്. ഇവിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. മാഹിയിലും മഴ കൂടുതൽ ശക്തി പ്രാപിക്കും.

ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടും. ഒഡിഷയ്ക്കും പശ്ചിമബംഗാളിനും സമീപത്താണിത്. എന്നാൽ, ഇത് ശക്തിപ്രാപിക്കില്ലെന്നാണ്‌ കരുതുന്നത്. കേരളത്തെ ബാധിക്കാൻ സാധ്യതയില്ല. അതിനാൽ ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞേക്കും. 14 മുതൽ 20 വരെ സാധാരണതോതിലായിരിക്കും മഴ.

എട്ട് അണക്കെട്ടുകളിൽ ഇന്ന് റെഡ് അലർട്ടാണ്. ശക്തമായ മഴയിൽ വിവിധ അണക്കെട്ടുകളിൽ ജലനിരപ്പുയരുകയാണ്. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്നാണ് കേന്ദ്ര ജല കമ്മീഷൻ ശനിയാഴ്ച നൽകിയിരിക്കുന്ന അറിയിപ്പ്. മഴയുടെ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാടി നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി