കേരളം

മലപ്പുറം കലക്ടറും 42 പൊലീസുകാരും 72 അഗ്നിരക്ഷാസേനാംഗങ്ങളും ക്വാറന്റൈനില്‍; നാട്ടുകാര്‍ക്ക് പൊലീസിന്റെ സല്യൂട്ട്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കരിപ്പൂര്‍ വിമാന ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ക്വാറന്റൈനീല്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 42 പൊലീസ് ഉദ്യോഗസ്ഥരും 72 അഗ്നിരക്ഷാ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. 

അപകട സമയത്ത് രക്ഷാപ്രവര്‍ത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരും നിരീക്ഷണത്തിലാണ്. ഇവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നിര്‍ദേശിച്ചിരുന്നു. 

നിരീക്ഷണത്തില്‍ കഴിയുന്ന നാട്ടുകാര്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞദിവസം ആദരസൂചകമായി സല്യൂട്ട് നല്‍കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീട്ടിലെത്തിയാണ് സല്യൂട്ട് നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍