കേരളം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കാസര്‍കോട് ചെങ്കള സ്വദേശി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് ചെങ്കള പന്നിപ്പാറ സ്വദേശി ആഗ്നസ് ഡിസൂസയാണ് മരിച്ചത്. 82 വയസ്സായിരുന്നു. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

അസുഖബാധിതയായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആഗ്നസ് ഇന്നലെയാണ് മരിച്ചത്. സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

അതിനിടെ കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയിലെ മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ ആറു പൊലീസുകാര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. 

ഒരാഴ്ച മുമ്പ് ഇതേ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരകീരിച്ചിരുന്നു. ഈ പൊലീസുകാരുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന കോടതി ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി