കേരളം

കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടുപേർ കൂടി മരിച്ചു ; സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം അഞ്ചായി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് ചികിൽസയിലായിരുന്ന രണ്ടു രോ​ഗികൾ മരിച്ചു. കോഴിക്കോട് സ്വദേശി ബിച്ചു ( 69) , മലപ്പുറം പുകയൂർ സ്വദേശി കുട്ടി അപ്പു ( 72) എന്നിവരാണ് മരിച്ചത്. 

പെരിന്തൽമണ്ണ സ്വദേശി മെയ്ദുപ്പയും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. 82 വയസ്സായിരുന്നു. കൂടാതെ എറണാകുളത്തും വയനാട്ടിലും ഓരോരുത്തർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു, 

ആലുവ സ്വദേശി എം ഡി ദേവസി (75), വയനാട് സ്വദേശി മൊയ്തു (59) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്നു ദേവസി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു. രാവിലെയായിരുന്നു മരണം. 

വയനാട് കാരക്കാമല സ്വദേശിയാണ് മൊയ്തു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തിയപ്പോഴാണ് കോവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍