കേരളം

വടക്കാഞ്ചേരി നഗരസഭയില്‍ നിയന്ത്രണം കടുപ്പിച്ചു, ഒന്‍പത് ഡിവിഷനുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍; അര്‍ധരാത്രി മുതല്‍ പ്രാബല്യം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി നഗരസഭയില്‍ നിയന്ത്രണം കടുപ്പിച്ചു. അടുത്തിടെ രോഗവ്യാപനം രൂക്ഷമായ നഗരസഭയിലെ 9 ഡിവിഷനുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.12,15,16,18,31,33,38,39,40 എന്നി വാര്‍ഡുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് അര്‍ധരാത്രി മുതല്‍ ഇത് നിലവില്‍ വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വടക്കാഞ്ചേരി നഗരസഭയിലെ മങ്കര, മിണാലൂര്‍, കുമരനെല്ലൂര്‍ മേഖലകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മങ്കര, മിണാലൂര്‍ വാര്‍ഡുകള്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഇന്നലെ മാത്രം ജില്ലയില്‍ 40 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. മങ്കര ക്ലസ്റ്ററില്‍ നിന്ന്് 3 പേരും മിണാലൂര്‍ ക്ലസ്റ്ററില്‍ നിന്ന് രണ്ടുപേരുമാണ് രോഗബാധിതരായത്.ഇന്നലെ മാത്രം വടക്കാഞ്ചേരിയില്‍ 9 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതെല്ലാം തന്നെ സമ്പര്‍ക്കത്തിലൂടെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി