കേരളം

തദ്ദേശ വോട്ടർപട്ടിക: ഇന്നു മുതൽ വീണ്ടും പേരു ചേർക്കാം; അന്തിമ പട്ടിക സെപ്റ്റംബർ 26 ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന് കരട് വോട്ടർപട്ടിക ഇന്നു പ്രസിദ്ധീകരിക്കും. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് ഇന്നു മുതൽ പേരു ചേർക്കാം. അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 26 നു പ്രസിദ്ധീകരിക്കും. 

www.lsgelection.kerala.gov.in വെബ്സൈറ്റിലാണ് അപേക്ഷ നൽകേണ്ടത്. കരടു പട്ടികയിൽ 1,25,40,302 പുരുഷന്മാരും 1,36.84.019 സ്ത്രീകളും 180 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടെ ആകെ 2,62.24,501 വോട്ടർമാരുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്ക് നേരിട്ടു ഹാജരാകാനാവില്ലെങ്കിൽ വിഡിയോ വഴി തെളിവെടുപ്പിനെത്താം. തിരുത്തൽ വരുത്താനും മറ്റൊരു വാർഡിലേക്കോ പോളിങ് ബൂത്തിലേക്കോ മാറാനും ഓൺലൈൻ അപേക്ഷകളാണു വേണ്ടത്. കരടു പട്ടികയിലുള്ളവരെ ഒഴിവാക്കുന്നതിനു ഫോം 5 ൽ നേരിട്ടോ തപാലിലൂടെയോ വേണം ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് (ഇആർഒ) അപേക്ഷ നൽകേണ്ടത്.

പ്രവാസികൾക്കും വോട്ടർ പട്ടികയിൽ ഓൺലൈനിലൂടെ പേര് ചേർക്കാൻ അവസരം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് തപാൽ വഴി അയയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ഒപ്പും ഫോട്ടോയും രേഖപ്പെടുത്തിയ അപേക്ഷ സ്കാൻ ചെയ്ത് ഇമെയിലിൽ ഇആർഒക്ക് അയയ്ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''