കേരളം

വാർഷികവരുമാനം നാലു ലക്ഷത്തിൽ താഴെ;  പ്ലസ് വണ്ണിന് സ്കൂളുകളിൽ 10 ശതമാനം സാമ്പത്തിക സംവരണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 10% സാമ്പത്തിക സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.  ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് സംവരണം അനുവദിച്ചതുമായ സ്കൂളുകൾക്കാണ് ഉത്തരവ് ബാധകം.

കഴിഞ്ഞയാഴ്ച പ്ലസ് വണ്ണിന് അധികമായി അനുവദിച്ച സീറ്റുകൾ കൂടി കണക്കാക്കിയാകും സംവരണം അനുവദിക്കുക. സ്കൂളിലെ ഓരോ ബാച്ചും തിരിച്ചല്ല, ആകെ കുട്ടികളുടെ എണ്ണം കണക്കാക്കിയാകും സംവരണ സീറ്റുകൾ എത്രയെന്നു നിശ്ചയിക്കുക. 

നിലവിൽ സംവരണം ലഭിക്കാത്തവരും കുടുംബ വാർഷികവരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ളവരുമാകണം.  കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളിൽ 2.5 ഏക്കറിലും നഗരസഭകളിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്. 

ആകെ ഭൂവിസ്തൃതി 2.5 ഏക്കറിൽ കൂടരുത്. ഹൗസ് പ്ലോട്ടുകളുടെ ആകെ വിസ്തൃതി നഗരസഭകളിൽ 20 സെന്റിലും കോർപറേഷനിൽ 15 സെന്റിലും താഴെയായിരിക്കണം. തുടങ്ങിയവയാണ് സംവരണം ലഭിക്കാൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി