കേരളം

സൗജന്യ ഓണക്കിറ്റ് നാളെ മുതല്‍ ; നീല, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ സ്‌പെഷല്‍ അരി ; 21 മുതല്‍ ഓണച്ചന്തകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജനക്കിറ്റുകള്‍ നാളെമുതല്‍ വിതരണം ചെയ്യും. 11 ഇനം പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് സംസ്ഥാനത്തെ 88 ലക്ഷത്തില്‍ പരം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക. ഏകദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉള്ളത്. 

എഎവൈ വിഭാഗത്തിലെ 5.95 ലക്ഷം കുടുംബത്തിന് (മഞ്ഞ കാര്‍ഡ്) 13, 14, 16 തീയതിയിലും മുന്‍ഗണനാ വിഭാഗത്തിലെ (പിങ്ക് കാര്‍ഡ്) 31 ലക്ഷം കുടുംബത്തിന് 19, 20, 21, 22 തീയതിയിലും കിറ്റ് നല്‍കും.  ബാക്കി 51 ലക്ഷത്തോളം കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും ഓണത്തിനു മുന്‍പായി നടക്കും.

റേഷന്‍ കാര്‍ഡ് ഉടമകള്‍ ജൂലൈയില്‍ ഏതു കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് അവിടെ നിന്നാണ് ഓണക്കിറ്റുകള്‍ വാങ്ങേണ്ടത്. നീല, വെള്ള കാര്‍ഡുകാര്‍ക്ക് 13 മുതല്‍ 15 രൂപ നിരക്കില്‍ 10 കിലോ അരി അധികമായി നല്‍കും. മുന്‍ഗണനേതര കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്‌പെഷല്‍ അരിയുടെ വിതരണവും നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓഗസ്റ്റ് 21 മുതല്‍ 10 ദിവസത്തേക്ക് എല്ലാ ജില്ലാ കേന്ദ്രത്തിലും ഓണച്ചന്തകള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു