കേരളം

'വിമർശകരുടെ തായ്‌വേര് ചികഞ്ഞ് സ്വന്തം അടിമണ്ണൊലിച്ചുപോകരുത്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സൈബര്‍ ആക്രമണത്തിനെതിരെ സിപിഐ മുഖപത്രം ജനയുഗം. മാധ്യമങ്ങളും സംവാദകരും മാന്യതമറക്കുന്നു.  വിമര്‍ശിക്കുന്നവരുടെ തായ്‌വേര് അന്വേഷിച്ച് രസം കൊള്ളരുതെന്ന് ജനയുഗത്തിലെ ലേഖനത്തില്‍ ആവശ്യപ്പെടുന്നു. അനിഷ്ടം തോന്നിയാൽ അവരെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുകയോ ആരോപണങ്ങളുന്നയിക്കുകയോ ചെയ്യുന്ന സ്ഥിതിയാണിന്ന്

വിമര്‍ശിക്കുന്നവരുടെ തായ്‌വേര് അന്വേഷിക്കുന്നതിൽ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനേ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നുമില്ല. സമൂഹമാധ്യമങ്ങളിലൂടെ അണികൾ നൽകുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കൾ ചാനലുകളിൽ ആയുധമാക്കുന്നത് ദോഷകരമായിക്കാണുന്നുണ്ട്. നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീർണതയായേ സമൂഹം വിലയിരുത്തൂ.

കോൺഗ്രസിന്റെ നിയമസഭാസാമാജികർ പോലും തങ്ങൾക്ക് തല്പരരല്ലാത്ത സ്ത്രീകൾക്കെതിരെയും അഭിപ്രായങ്ങൾക്കെതിരെയും നടത്തിയ അശ്ലീല പദപ്രയോഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്. മോർഫിങ്ങിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെയാകെ ആക്ഷേപിക്കാൻ ഡിസിസി പ്രസിഡ‍ന്റുമാർ പോലും സോഷ്യൽ മീഡിയ ഉപയോഗിച്ചതെല്ലാം കേരളം ചർച്ചചെയ്ത വിഷയമാണ്.മാധ്യമങ്ങളിൽ പലതും സമൂഹമാധ്യമങ്ങളിൽ പ്രത്യേക വിഭാഗങ്ങളും ഇന്ന് സഞ്ചരിക്കുന്നത് അഭിലഷണീയമായ പഥത്തിലൂടെയാണെന്നും ജനയു​ഗം ലേഖനം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ