കേരളം

തിരുവനന്തപുരം ന​ഗരത്തിലെ ലോക്ക്ഡൗൺ പിൻവലിച്ചു; മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ തുറക്കാം; ക്രമീകരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിച്ചു. തിരുവനന്തപുരം ന​ഗരസഭാ പരിധിയിലാണ് ലോക്ക്ഡൗൺ പിൻവലിച്ചത്. നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇളവുകൾ ബാധകമായിരിക്കില്ല. 

കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകൾ രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിപ്പിക്കാം. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ബാർബർ ഷോപ്പുകൾ എന്നിവയും തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ട്. അതേസമയം നിലവിൽ രാജ്യ വ്യാപകമായുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും. 

തലസ്ഥാനത്ത് ഇന്ന് 310 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 300 കേസുകളും സമ്പർക്കത്തിലൂടെയാണ്. അഞ്ച് ജില്ലകളിലും ഇന്ന് കോവിഡ് രോ​ഗികളുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്. മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് രോ​ഗികളുടെ എണ്ണം നൂറ് കടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍