കേരളം

ചിങ്ങമാസ പൂജ;ശബരിമല നട നാളെ തുറക്കും, ഇക്കുറിയും ഭക്തര്‍ക്ക് പ്രവേശനമില്ല

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന്  ദീപങ്ങള്‍ തെളിക്കും.ശേഷം ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിക്കും. തുടര്‍ന്ന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര്  വിഭൂതി പ്രസാദം വിതരണം ചെയ്യും. മേല്‍ശാന്തി പതിനെട്ടാം പടിക്കുമുന്നിലെ  ആഴിയില്‍ അഗ്‌നി പകരും.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. അന്ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങം ഒന്നായ ഓഗസ്റ്റ്  17 ന് പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും  അഭിഷേകവും ഉണ്ടാകും. ശേഷം മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ.ആഗസ്റ്റ് 17 മുതല്‍ 21 വരെ പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകള്‍ക്ക് പരിസമാപ്തി ആകും.

കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസവും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ദര്‍ശനത്തിനുള്ള അനുമതി ഇല്ല. ഓണക്കാലത്ത് 5 ദിവസങ്ങളില്‍ പൂജകള്‍ക്കായി നട തുറക്കും. 29 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് ഓണക്കാലത്ത് നടതുറക്കുക. സെപ്റ്റംബര്‍ 2 ന് രാത്രി നട അടയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍