കേരളം

പൊലീസുകാരന് കോവിഡ്; തെന്‍മല സ്‌റ്റേഷന്‍ അടച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തെന്‍മല പൊലീസ് സ്റ്റേഷന്‍ താത്കാലികമായി അടച്ചു. ഇദ്ദേഹത്തിനൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. പൊലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കിയതിന് ശേഷം തുറന്നു പ്രവര്‍ത്തിക്കും. 

വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അരൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്ന് രാവിലെ അടച്ചിരുന്നു. 40 പൊലീസുകാരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

ഇന്നലെ വൈകുന്നേരമാണ് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സ്‌റ്റേഷനിലെ മുഴുവന്‍പേര്‍ക്കും പരിശോധന നടത്തും.

ഓഗസ്റ്റ് 12നാണ് ഇവര്‍ അവസാനമായി ഡ്യൂട്ടിക്കെത്തിയത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അയല്‍ക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി