കേരളം

സംസ്ഥാനത്ത് ഇന്ന് ഉറവിടം അറിയാത്ത കേസുകൾ 100; 53 ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരിൽ ഉറവിടം അറിയാത്ത 100 രോ​ഗികൾ. 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകർക്കും ഇന്ന് രോ​ഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ 12, കണ്ണൂര്‍ ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 4, കൊല്ലം ജില്ലയിലെ 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസര്‍ക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് രോ​ഗം കണ്ടെത്തിയത്. 

സംസ്ഥാനത്ത് ഇന്ന് 1530 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ തിരുവനന്തപുരം ജില്ലയിലെ 487 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 200 പേര്‍ക്കും, എറണാകുളം ജില്ലയിലെ 110 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 106 പേര്‍ക്കും, കോട്ടയം 91 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 73 പേര്‍ക്കും, കൊല്ലം ജില്ലയിലെ 70 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 38 പേര്‍ക്കും, കാസര്‍ക്കോട് ജില്ലയിലെ 37 പേര്‍ക്കും, വയനാട് ജില്ലയിലെ 36 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 33 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 27 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 24 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 19 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം