കേരളം

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ടു, ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, യുവാക്കൾ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ന​ഗ്നദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. ഒറ്റപ്പാലം സ്വദേശി ഷറഫലി,  സുഹൃത്തും സഹായിയുമായ രാഗേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തിയാണ് ഷറഫലി പീഡിപ്പിച്ചത്. 

കഴിഞ്ഞ ജൂലൈയിലാണ് പതിനാല് വയസുകാരി പീഡനത്തിന് ഇരയായത്. ഷറഫലി കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തെ ലോഡ്ജില്‍ വച്ചും പെരിന്തല്‍മണ്ണയിലെ ലോഡ്ജില്‍ വച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 25കാരനായ ഷറഫലിയെ ഇന്‍സ്റ്റാഗ്രാം വഴി ഒന്‍പതാം ക്ലാസുകാരി പരിചയപ്പെടുന്നത്. തുടർന്ന് ഫോൺനമ്പറുകൾ കൈമാറുകയും ഫോണ്‍വിളി പതിവാവുകയും ചെയ്തു. പ്രണയം നടിച്ച ഷറഫലി നിരവധി ഇടങ്ങളില്‍ പെണ്‍കുട്ടിയുമായി കറങ്ങി. ഇതിനിടയില്‍ രണ്ട് തവണ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷറഫലി പെണ്‍കുട്ടിക്ക് ഇത് മൊബൈലില്‍ അയച്ച് നല്‍കി. വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 

പൊലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടുകാരേയും ഭീഷണിപ്പെടുത്തി. ശല്യം സഹിക്കാതെയായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ രണ്ടര പവന്‍ വരുന്ന മാല ഷറഫലി കൈക്കലാക്കിയിരുന്നു. 80,000 രൂപയ്ക്ക് ഒറ്റപ്പാലത്ത് ഇത് വിറ്റതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കസബ എസ്.ഐ വി.സിജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒറ്റപ്പാലത്ത് വച്ച് ഷറഫലിയെയും സുഹൃത്തും സഹായിയുമായ രാഗേഷിനേയും അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ പോക്സോ കേസ് ചുമത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍