കേരളം

തിരിഞ്ഞുനോക്കാതെ പൊലീസും ആരോ​ഗ്യവിഭാ​ഗവും; വയോധികന്റെ മൃതദേഹം ബസ് സ്റ്റാൻഡിൽ കിടന്നത് രണ്ടര മണിക്കൂറിലേറെ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; പൊലീസിനേയും ആരോ​ഗ്യവിഭാ​ഗത്തേയും അറിയിച്ചിട്ടും വയോധികന്റെ മൃതദേഹം ബസ് സ്റ്റാൻഡിൽ കിടന്നത് രണ്ടര മണിക്കൂറിലേറെ. പാലക്കാട് കൊടുവായൂർ ബസ് സ്റ്റാന്റിൽ ഏഴു മണിയോടെയാണ് സിറാജുദ്ദീൻ എന്ന വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻതന്നെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് രണ്ടര മണിക്കൂറിലേറെ സമയമാണ് മൃതദേഹം അനാഥമായി കിടന്നത്. 

കൊവിഡ് പശ്ചാത്തലത്തിലുള്ള ഭയം മൂലമാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. എന്നാൽ ആരോഗ്യവകുപ്പിനെ അറിയിക്കാനാണ് പൊലീസ് പറഞ്ഞത്. തുടർന്ന് ആരോ​ഗ്യവിഭാ​ഗത്തെ സമീപിച്ചെങ്കിലും  ജീവനക്കാരില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. സംഭവം വാർത്തയായതിന് പിന്നാലെയാണ് സ്ഥലത്തെത്താൻ പൊലീസ് തയ്യാറായത്. തുടർന്ന് രാത്രി പത്തരയോടെയാണ് മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ