കേരളം

കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കൽ : രമേശ് ചെന്നിത്തല നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് രോഗബാധിതരുടെ ഫോൺകോൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നത് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിക്കുക. കോവിഡ്  ബാധിച്ച് ക്വാറന്റൈനിലും ചികിത്സയിലും കഴിയുന്നവരുടെ ഫോൺകോൾ രേഖകൾ പൊലീസ് ശേഖരിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. 

കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ ബിഎസ്എൻഎൽ, വോഡോഫോൺ എന്നീ സർവീസ് ദാതാക്കളിൽനിന്ന് ലഭ്യമാക്കാൻ എ.ഡി.ജി.പി (ഇന്റലിജന്റ്സ്), പൊലീസ് ഹെഡ്‌ക്വാർട്ടേഴ്സ് എന്നിവരോട് നിർദ്ദേശിച്ച് ഓഗസ്റ്റ് 11 ന് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കിയിരുന്നു. ഇത്തരമൊരു സർക്കുലർ മൗലികാവകാശലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹർജിയിൽ ആ‌രോപിക്കുന്നു.

രോഗബാധിതരുടെ സമ്പർക്ക വിവരങ്ങൾ വിവരങ്ങൾ കൈമാറുമ്പോൾ ആരുടേതാണെന്ന് തിരിച്ചറിയാത്ത വിധമാക്കണമെന്ന കേന്ദ്രസർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ പാലിക്കുന്നില്ല. കൈമാറുന്ന വിവരങ്ങൾ മറ്റൊരു ഏജൻസിയെ ഏൽപിക്കുന്നത് വാണിജ്യാവശ്യങ്ങൾക്കും വ്യക്തിപരമായ നേട്ടങ്ങൾക്കും ദുരുപയോഗം ചെയ്യാനിടയുണ്ട്. സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ മതിയാകുമെന്നിരിക്കെയാണ് രോഗബാധിതരുടെ അനുമതി വാങ്ങാതെയുള്ള നിയമവിരുദ്ധ നടപടി. അതിനാൽ  സർക്കുലർ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് ഹർജിയിൽ ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ