കേരളം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മലപ്പുറം സ്വദേശി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : സംസ്ഥാനത്ത് ഇന്നും കോവിഡ് മരണം. മലപ്പുറം തെയ്യാല സ്വദേശി ഗണേശന്‍ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ഇരിക്കെയായിരുന്നു മരണം.

കോവിഡ്‌ കുതിച്ചുയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കാസർകോട്‌, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. മലപ്പുറം (12.5), കാസർകോട് (10.1)‌, തിരുവനന്തപുരം (8.9), എറണാകുളം (6.7) ജില്ലകളിലാണ്‌ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണ നിരക്ക്‌. 

ഏറ്റവും വേഗത്തിൽ രോഗികളുടെ എണ്ണം കൂടുന്നതും മലപ്പുറത്താണ്‌. ഇരട്ടിയാകാൻ എടുക്കുന്നത്‌ 12 ദിവസംമാത്രം. പാലക്കാട്ട്‌ 15 ദിവസംകൊണ്ട്‌ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും 16 ദിവസവും എടുക്കുന്നു. എല്ലാ ജില്ലയിലും ക്ലസ്റ്റർ നിരീക്ഷണം വ്യാപകമാക്കണം. സ്വകാര്യമേഖലയെക്കൂടി പങ്കെടുപ്പിച്ച്‌ പരിശോധന വ്യാപകമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍