കേരളം

കേരളത്തിന്റെ ആവശ്യം തള്ളി ; തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്, 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വകാര്യ കമ്പനിക്ക് 50 വര്‍ഷത്തേക്കാണ് വിമാനത്താവളം പാട്ടത്തിന് നല്‍കുന്നത്. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം എന്നിവയുടെ ചുമതലകള്‍ സ്വകാര്യ കമ്പനിക്കായിരിക്കും. കേരള സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കേന്ദ്രതീരുമാനം. 

തിരുവനന്തപുരത്തിന് പുറമെ, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും സ്വകാര്യ കമ്പനിയ്ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭായോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. അടുത്ത അഞ്ചുവര്‍ഷത്തിനിടെ 30 മുതല്‍ 35 വരെ വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. 

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നല്‍കുന്നതിനെ കേരള സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. നെടുമ്പാശ്ശേരി മോഡലില്‍, സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കമ്പനി രൂപീകരിച്ച് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രം തള്ളുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ