കേരളം

സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം; ട്രഷറികളിലെ ക്രമീകരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ട്രഷറികള്‍ മുഖേനയുള്ള സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി. പി.ടി.എസ്.ബി അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം പെന്‍ഷന്‍ കൈപ്പറ്റാന്‍ ട്രഷറികളിലെത്തണം. നിശ്ചിത ദിവസങ്ങളില്‍ പെന്‍ഷന്‍ കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നുള്ള പ്രവൃത്തിദിനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ട്രഷറികളില്‍ എത്താം.

പെന്‍ഷന്‍ വിതരണം ക്രമീകരണം ഇങ്ങനെ

ആഗസ്റ്റ് 20ന് രാവിലെ 10 മുതല്‍ ഒന്നുവരെ ട്രഷറി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്ക്. ഉച്ചക്ക് രണ്ടു മുതല്‍ നാലുവരെ അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്നവര്‍ക്ക്.

21 ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്നവര്‍ക്ക്. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്പര്‍ മൂന്നില്‍ അവസാനിക്കുന്നവര്‍ക്ക്.

24ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്നവര്‍ക്ക്. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്പര്‍ അഞ്ചില്‍ അവസാനിക്കുന്നവര്‍ക്ക്.

25ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്നവര്‍ക്ക്. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്പര്‍ ഏഴില്‍ അവസാനിക്കുന്നവര്‍ക്ക്.

26ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്നവര്‍ക്ക്. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്പര്‍ ഒന്‍പതില്‍ അവസാനിക്കുന്നവര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും.

നേരിട്ടെത്താന്‍ കഴിയാത്ത പെന്‍ഷന്‍കാര്‍ക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിശദവിവരങ്ങള്‍ ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കും. പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി