കേരളം

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ അടുത്തമാസം 22ന് ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി ഹയര്‍ സെക്കന്ററി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ അടുത്തമാസം 22ന് ആരംഭിക്കും. ടിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി/ എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്)/ ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകളും 22ന് ആരംഭിക്കും. ഇതിന്റെ വിജ്ഞാപനം www.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിക്കും.

ഹയര്‍ സെക്കന്ററി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികള്‍ക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മെയ് 26 മുതല്‍ നടന്ന പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇത്തരം വിദ്യാര്‍ഥികളെ റഗുലര്‍ കാന്‍ഡിഡേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്