കേരളം

‌സിദ്ധന്റെ വാക്കുകേട്ട് നവജാത ശിശുവിന്​ മുലപ്പാൽ നൽകിയില്ല; അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്​: നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ മാതാവിനെ കോടതി ശിക്ഷിച്ചു. ഓമശേരി ചക്കാനകണ്ടി ഹഫ്​സത്തിനാണ് ശിക്ഷ വിധിച്ചത്​. ജുവനൈൽ ജസ്​റ്റിസ്​ ആക്​ടിലെ 75, 87 വകുപ്പുകൾ പ്രകാരം താമരശ്ശേരി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ കോടതിയാണ്​ ശിക്ഷിച്ചത്​. ആയിരം രൂപ പിഴയും കോടതി പിരിയും വരെ കോടതിക്ക് മുന്നിൽ നിൽക്കാനുമാണ് ആവശ്യപ്പെട്ടത്. 

2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം അഞ്ച്​ ബാങ്ക്​ വിളി കഴിയാതെ മുലപ്പാൽ നൽകരുതെന്ന സിദ്ധൻെറ നിർദേശമനുസരിച്ച്​ കുഞ്ഞിന്​ മുലപ്പാൽ നൽകാൻ വിസമ്മതിക്കുകയായിരുന്നു ഹഫ്​സത്ത്. കളൻതോട്​ സ്വദേശിയായ സിദ്ധൻ മുഷ്​താരി വളപ്പിൽ ഹൈദ്രോസ്​ തങ്ങളുടെ നിർദേശമനുസരിച്ച്​ അഞ്ച്​ ബാങ്ക്​ വിളി കഴിഞ്ഞി​ട്ടേ മുലയൂട്ടാവൂ എന്ന്​ കുട്ടിയുടെ പിതാവ്​ അബൂബക്കറും(31)​ ശഠിച്ചു. 

സംഭവത്തിൽ നഴ്സിന്റെ പരാതിയെ തുടർന്നാണ് പൊലീസ്​ കേസെടു​ത്തത്​. തുടർന്ന് 4 വർഷത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. അബൂബക്കറേയും ഹൈദ്രോസ്​ തങ്ങളെയും കോടതി വെറുതെ വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ