കേരളം

ആലുവയിലെ പണിതീരാത്ത കെട്ടിടത്തിൽ നിന്ന് മനുഷ്യ അസ്ഥികൂടം; തലയോട്ടി അടക്കമുള്ളവ ചിതറിക്കിടക്കുന്ന നിലയിൽ

സമകാലിക മലയാളം ഡെസ്ക്

ആലുവ; ആലുവയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.  തലയോട്ടി അടക്കമുള്ള അസ്ഥികൾ കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു, ആലുവ ഫയർഫോഴ്സ് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 

രാവിലെ കെട്ടിടത്തിൽ ജോലിക്കായെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. തൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം അടക്കമുള്ള വിവരങ്ങൾ ഫോറൻസിക് പരിശോധനക്ക് ശേഷമേ വ്യക്തമാവുകയുള്ളു.

ആലുവ മാർക്കറ്റ് റോഡിനഭിമുഖമായുള്ള കെട്ടിടം വർഷങ്ങളായി പണി പൂർത്തിയാവാതെ കിടക്കുകയായിരുന്നു. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുൻപ് ആലുവ യു സി കോളേജിന് സമീപമുള്ള പാടത്ത് നിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇത് ആരുടേതാണെന്ന് ഇതുവരേയും കണ്ടെത്താനായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്