കേരളം

പബ്‍ജി കളിച്ച് യുവാവിന്റെ മനോനില തെറ്റി, റോഡിലിറങ്ങി വാഹനം തടഞ്ഞു, ലോറി ഡ്രൈവറെ മർദിച്ചു; നട്ടംതിരിഞ്ഞ് നാട്ടുകാർ

സമകാലിക മലയാളം ഡെസ്ക്

കാസർകോട്; പബ്ജി കളിച്ച് മനോനില തെറ്റിയ അതിഥിതൊഴിലാളിയുടെ പരാക്രമത്തിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ. കാസർകോട് ഉദുമ ടൗണിലാണ് സംഭവമുണ്ടായത്. ഈ പ്രദേശത്തെ ഒരു ലോഡ്ജിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയായ യുവാവാണ് റോഡിൽ ഇറങ്ങി പരാക്രമം കാട്ടിയത്. വാഹനങ്ങൾ തടഞ്ഞും നാട്ടുകാരെയും ഡ്രൈവർമാരെയും ആക്രമിച്ചും ഉദുമ ടൗണിലാകെ പരിഭ്രാന്തി പരത്തുകയായിരുന്നു. അവസാനം മൽപ്പിടുത്തത്തിലൂടെയാണ് ഇയാളെ പിടിച്ചു കെട്ടിയത്. 

റോഡിലൂടെ പോയ വാഹനങ്ങൾ തടഞ്ഞു നിർത്തുകയും റോഡിൽ കിടക്കുകയും ചെയ്ത യുവാവ് ടാങ്കർ ലോറി തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചു. തുടർന്നു താക്കോൽ തട്ടിയെടുത്ത് ലോറി ഓടിച്ചു പോകാനും ശ്രമം നടത്തി. ഇതോടെ ടൗണിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ഇതിനിടെ യുവാവിനെ പിടികൂടാൻ ശ്രമിച്ച നാട്ടുകാരെയും ഇയാൾ‌ ആക്രമിച്ചു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബേക്കൽ പൊലീസും നാട്ടുകാരും മൽപിടിത്തത്തിലൂടെയാണ് യുവാവിനെ കീഴടക്കിയത്. ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മംഗളൂരുവിലേക്കും മാറ്റി. 

 യുവാവു രാത്രി മുഴുവൻ ഓൺലൈനിൽ ഗെയിം കളിക്കുമെന്ന് കൂടെ താമസിക്കുന്നവർ പറഞ്ഞു. കഴിഞ്ഞ ദിവസം ഗെയിമിലെ ചാലഞ്ച് ഏറ്റെടുത്തിരുന്നു. ഈ ചാലഞ്ച് പൂർത്തിയാക്കാൻ കഴിയാതെ ബഹളം വച്ച യുവാവിനെ കൂടെ താമസിക്കുന്നവർ  രാത്രി ബേക്കൽ പൊലീസിൽ എത്തിച്ചു താക്കീത് നൽകി വിട്ടയച്ചിരുന്നു. എന്നാൽ രാവിലെ ആയപ്പോഴേക്കും അക്രമകാരിയാകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി