കേരളം

അടിവസ്ത്രത്തിൽ മിശ്രിത രൂപത്തിലാക്കി 15 ലക്ഷം രൂപയുടെ സ്വർണം; നെടുമ്പാശ്ശേരിയിൽ ഒരാൾ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 15 ലക്ഷം രൂപ വിലമതിക്കുന്ന 280 ​ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ നാഗപട്ടണം സ്വദേശി മുനിസ്വാമിയാണ് എയർ കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്താനായിരുന്നു ശ്രമം. 

തിരുവനന്തപുരം സ്വർണ്ണക്കടത്ത് വലിയ വിവാദങ്ങൾ തിരികൊളുത്തിയിട്ടും സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് തുടരുകയാണ്. അഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതിന് മുൻപാണ് ഇത്തരത്തിൽ കള്ളക്കടത്ത് സജീവമാവുന്നത്. തിരുവനന്തപുരം സ്വർണ്ണക്കടത്തിന് ശേഷം കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയത്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ