കേരളം

ചേരയെ കൊന്ന് കറിവെച്ചു, മദ്യം വാങ്ങിത്തന്നാല്‍ പെരുമ്പാമ്പിന്റെ ഇറച്ചി നല്‍കാമെന്ന് വാഗ്ദാനം: അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചേരയെ കൊന്ന് പാചകം ചെയ്ത് കഴിക്കുകയും ഇറച്ചി വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍. നേര്യമംഗലം സ്വദേശി വി ജെ ബിജുവാണ് പിടിയിലായത് . വനം വകുപ്പ് കേസെടുത്തു. 

കോതമംഗലത്ത് വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കൊന്ന് തോലുരിച്ച് പാചകം ചെയ്ത് കഴിച്ച പ്രതിയാണ് പിടിയിലായത്. ബാക്കി ഇറച്ചി പെരുമ്പാമ്പിന്റെ ഇറച്ചിയാണെന്ന് പറഞ്ഞ് വില്‍ക്കാനും പ്രതി ശ്രമിച്ചു. ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍  പ്രതിയാണ് ബിജു. പാചകം ചെയ്ത് കൊണ്ടിരിക്കെ മദ്യം വാങ്ങിത്തന്നാല്‍ പെരുമ്പാമ്പിന്റെ ഇറച്ചി നല്‍കാമെന്ന് പറഞ്ഞ് ബിജു സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചിരുന്നു. 

ഈ വിവരം  ചോര്‍ന്നതോടെയാണ് പ്രതി പിടിയിലായത്. പെരുമ്പാമ്പിന്റെ ഇറച്ചി തേടിയെത്തിയ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച്  ഉദ്യോഗസ്ഥര്‍ ചേരയെ കണ്ട് ഞെട്ടി. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂല്‍ രണ്ടില്‍ പെടുന്ന സംരക്ഷിത ജീവിയാണ്  ചേര. വന്യജീവി സംരക്ഷിത നിയമപ്രകാരമാണ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്