കേരളം

വീട്ടമ്മയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണവും വില കൂടിയ മൊബൈലും മോഷ്ടിച്ചു; മുങ്ങി നടന്ന പ്രതിയെ മാസങ്ങൾക്ക് ശേഷം പൊലീസ് പൊക്കി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ട്രെയിനിൽ മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന ആളെ ഒടുവിൽ റെയിൽവേ പൊലീസ് പൊക്കി. പാലക്കാട് നൂറണി സ്വദേശി ഷമീറിനെയാണു (30) മാസങ്ങൾക്കു ശേഷം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നാണ് ഇയാൾ പിടിയിലായത്. 

പ്രതിയുടെ രേഖാ ചിത്രം ഉപയോഗിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയി. ടവർ ലൊക്കേഷൻ മനസിലാക്കി പൊലീസ് ഷമീറിന്റെ വീട്ടിലെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

2019 ഒക്ടോബർ 19നാണ് കേസിനാസ്പദമായ സംഭവം. തിരുവല്ലയിൽ നിന്നു ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിൽ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയുടെ ബാഗിൽ നിന്ന് 55,000 രൂപയും 25,000 രൂപ വില വരുന്ന മൊബൈൽ ഫോണും മോഷ്ടിക്കുകയും അവരെ തള്ളിയിടുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു. മോഷണത്തിനു ശേഷം മുങ്ങി നടക്കുകയായിരുന്നു ഷമീർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ