കേരളം

ഇനി ചരക്ക് വാഹനങ്ങള്‍ക്ക് ജി പിഎസ് ഘടിപ്പിക്കേണ്ടതില്ല; ഗതാഗതമന്ത്രിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജി പി എസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗതാഗത വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.  കേന്ദ്ര മോട്ടോര്‍വാഹന ചട്ടങ്ങളില്‍ 2016ല്‍ വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലും ഇത് നടപ്പിലാക്കിയിരുന്നത്. 

എന്നാല്‍, യാത്രാ വാഹനങ്ങളില്‍ മാത്രം ജി പി എസ് ഘടിപ്പിച്ചാല്‍ മതി എന്നാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേരള മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഇത് സംബന്ധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാനും മന്ത്രി നിര്‍ദേശം നല്‍കി. ഇത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ചരക്ക് വാഹന ഉടമകള്‍ക്കും ആശ്വാസം നല്‍കുന്ന നടപടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍