കേരളം

എന്തുകൊണ്ടാണ് ഇത്ര ഭയം?, മുഖ്യമന്ത്രി ഉറങ്ങിയിട്ട് എത്ര ദിവസമായി?; തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവം അന്വഷിക്കാനായി ഏല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ വിശ്വസ്തരാണെന്നും സത്യസന്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ അന്വേഷണം പ്രഹസനമാണ്. കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണ ചുമതല ഏറ്റെടുത്താലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. 

സെക്രട്ടറിയേറ്റിലെ സിസിടിവി ഇടിമിന്നലേറ്റ് തകര്‍ന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ പ്രധാനപ്പെട്ട ഫയലുകള്‍ സൂക്ഷിച്ച ഡിപ്പാര്‍ട്ടമെന്റില്‍ തീപിടിത്തമുണ്ടായി. ഇതെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. എന്‍ഐഎയ്ക്ക് അന്വേഷണത്തിന് ആവശ്യമായ സുപ്രധാന ഫയലുകളാണ് നഷ്ടപ്പെട്ടത് എന്നാണ് യുഡിഎഫ് വിശ്വസികക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്വപ്‌ന സുരേഷിനെ ഭയപ്പെടുന്നത്? ഞാന്‍ ധീരനാണ് എന്ന് പറയുന്ന മുഖ്യമന്ത്രി ഉറങ്ങിയിട്ട് എത്രദിവസമായി? എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ഇത്ര ഭയമെന്നും അദ്ദേഹം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും