കേരളം

തീപിടിത്തം: ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണം ; പ്രതിപക്ഷം ഇന്ന് നിവേദനം നല്‍കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം  : സെക്രട്ടേറിയറ്റില്‍ പൊതുഭരണ വിഭാഗം (പൊളിറ്റിക്കല്‍) സെക്ഷനില്‍ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആറിഫ് മുഹമ്മദ്  ഖാനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിശദമായ നിവേദനം ഇന്ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണ്. ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ഗവര്‍ണറെ അറിയിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിന്റെ നാള്‍വഴികള്‍ നശിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിലെ തീപ്പിടിത്തമുണ്ടായിരിക്കുന്നത്. 

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എന്‍.ഐ.എയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്നുവരാന്‍ പോകുന്നത് കണ്ടുകൊണ്ടാണ് ഫയലുകള്‍ നശിപ്പിച്ചിരിക്കുന്നത്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് നേരിട്ടുളള അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.  പ്രതിപക്ഷത്തോട് ഇക്കാര്യങ്ങള്‍ രേഖാമൂലം നല്‍കാനും സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ചോദിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. 

പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ മൂന്ന് സെക്ഷനുകളിലെ ബാക്ക് അപ്പ് ഇല്ലാത്ത പേപ്പർ ഫയലുകൾ വീണ്ടെടുക്കാനാവാത്ത വിധത്തിൽ നശിച്ചുപോയെന്നാണ് വിവരം. പൊളിറ്റിക്കൽ 2 എ, 2 ബി, 5 എന്നീ സെക്ഷനുകളിലെ ഫയലുകളാണ് നശിച്ചത്. വി.വി.ഐ.പി, വി.ഐ.പി സന്ദർശന ഫയലുകൾ ഈ സെക്ഷനുകളിലാണ്. സെക്ഷൻ 5ൽ മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകളാണ്. 2 ബിയിൽ മന്ത്രിമാരുടെയടക്കം വിരുന്നുകൾ, ഗസ്റ്റ് ഹൗസുകൾ ആർക്കൊക്കെ അനുവദിച്ചു എന്നിവയുടെ ഫയലുകളും. ജോയിന്റ് പ്രോട്ടോക്കോൾ ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏതാനും ദിവസമായി ഈ സെക്ഷനുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി