കേരളം

ഇതാണോ സംസ്‌കാരം?, മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ തെറി മുദ്രാവാക്യങ്ങള്‍ വിളിച്ചു: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ അത് വിശദീകരിക്കാന്‍ അനുവദിക്കാതെ നിയമസഭയില്‍ തെറിമുദ്രാവാക്യങ്ങള്‍ വിളിക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ കൂടുതല്‍ സമയം ചെലവഴിച്ചു എന്ന ആരോപണത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭയില്‍ കൂടുതല്‍ സമയം എടുത്തതില്‍ പ്രതിപക്ഷത്തിന് വിഷമം ഉണ്ടാകും. പറയാനുള്ള ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിട്ടും ചുരുക്കി പറയാനാണ് ശ്രമിച്ചത്. പറഞ്ഞ് അവസാനിപ്പിക്കാമെന്നു കരുതിയപ്പോള്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയണമെന്ന ആവശ്യമുണ്ടായി. അത് പറയാന്‍ തുടങ്ങിയപ്പോഴാണ് മുദ്രാവാക്യം വിളി ആരംഭിച്ചത്.

എന്തു സംസ്‌കാരമാണ് അന്ന് നിയമസഭയില്‍ കണ്ടത്. തന്നില്‍ അര്‍പിതമായ ചുമതലയനുസരിച്ചാണ് ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്ന് സഭയില്‍ പറഞ്ഞത്. അതിന്റെ പേരില്‍ കള്ളനെന്ന് വിളിക്കുകയാണോ വേണ്ടത്. എന്തെല്ലാം തെറികളാണ് വിളിച്ചുപറഞ്ഞത്. ഇതാണോ സംസ്‌കാരം? നാട്ടുകാരെ ഉപദേശിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇതിലൊക്കെ ഒരു വിഷമവും തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കാര്യങ്ങളും സന്നദ്ധനായിട്ടും പറയാന്‍ സമ്മതിക്കാതെ മുദ്രാവാക്യം വിളിക്കുകയാണ് ചെയ്തത്. ഏതു കക്ഷിയുടെ അംഗങ്ങളുടെ പെരുമാറ്റവും നിയന്ത്രിക്കാന്‍ ആ കക്ഷിയുടെ നേതാക്കള്‍ തയ്യാറാകണം. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ തെറിമുദ്രാവാക്യത്തിലേക്ക് പോകുകയാണ് പ്രതിപക്ഷം ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് മതിപ്പ് മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു