കേരളം

കൊച്ചി മെട്രോ സെപ്റ്റംബർ ഏഴുമുതൽ സർവീസ് നടത്തും  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അൺലോക്ക് 4.0യുടെ ഭാഗമായി കൊച്ചി മെട്രോ സർവീസ് പുനഃരാരംഭിക്കുന്നു. അടുത്ത മാസം ഏഴു മുതൽ സർവീസ് പുനഃരാരംഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. രാവിലെ ഏഴ് മണി മുതൽ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് ആദ്യ ഘട്ടത്തിൽ മെട്രോ സർവീസ് നടത്തുക.

ഓരോ സ്റ്റേഷനിലും ഇരുപത് സെക്കൻഡ് വീതം നിർത്തിയിട്ട്, വായുസഞ്ചാരം ഉറപ്പാക്കിയാകും സർവീസ് നടത്തുക. ആലുവയിൽനിന്നും തൈക്കുടത്തുനിന്നുമുള്ള അവസാന ട്രിപ്പ് രാത്രി എട്ടു മണിക്ക് പുറപ്പെടും. യാത്രക്കാർക്ക് ഇരിക്കുന്നതിനുള്ള സ്ഥലങ്ങൾ സാമൂഹിക ആകലം പാലിച്ച് മെട്രോയ്ക്ക് അകത്ത് രേഖപ്പെടുത്തിയതായി കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്