കേരളം

വെളള റേഷന്‍ കാര്‍ഡുകാര്‍ക്ക് ഇന്നും സൗജന്യ ഓണക്കിറ്റ്; അഞ്ചുമുതല്‍ ഒമ്പതു വരെ അക്കങ്ങള്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് (എന്‍പിഎന്‍എസ്) ഇന്നും സൗജന്യ ഓണക്കിറ്റ് വിതരണം. ഞായറാഴ്ച അഞ്ചുമുതല്‍ ഒമ്പതു വരെ അക്കങ്ങള്‍ ഉളളവര്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇന്നലെ റേഷന്‍കാര്‍ഡിന്റെ അവസാന അക്കം പൂജ്യം മുതല്‍ നാലുവരെ ഉള്ളവര്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. 

എഎവൈ( മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് ( നീല) കാര്‍ഡുകള്‍ക്കുള്ള കിറ്റ് വിതരണവും തുടരുമെന്ന് നേരത്തെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. സൗജന്യ കിറ്റ് ഈ മാസം വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അടുത്തമാസം സൗകര്യമുണ്ടായിരിക്കും. തിരുവോണ ദിനമായ 31 നും മൂന്നാം ഓണമായ സെപ്റ്റംബര്‍ ഒന്നിനും റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഉത്രാട ദിനമായ ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.ഇതിന് പകരമായാണ് സെപ്റ്റംബര്‍ ഒന്നിന് അവധി നല്‍കിയിട്ടുള്ളത്. ഓഗസ്റ്റിലെ റേഷന്‍ വിതരണം സെപ്റ്റംബര്‍ അഞ്ചുവരെ നീട്ടിയിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും