കേരളം

പെരിയ കേസ് വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; എ കെ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരിയ കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയില്‍ വ്യക്തതയില്ലായിരുന്നു. അതിനാലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

സിബിഐ അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസിലെ രേഖകള്‍ എത്രയും വേഗം സിബിഐയ്ക്ക് കൈമാറണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചു. 

ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദത്തിന് ഒടുവിലാണ് കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. അന്വേഷണം കാര്യക്ഷമമായാണ് നടന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. അന്വേഷണം സിബിഐയ്ക്ക് വിട്ടതുകൊണ്ട് പൊലീസിന്റെ മനോവീര്യം ഇല്ലാതാകുമെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ