കേരളം

വിദേശത്ത് മെഡിക്കല്‍ പഠനം നടത്തിയവര്‍ക്ക് സംസ്ഥാനത്ത് പരിശീലനത്തിന് 1 ലക്ഷം രൂപയ്ക്ക് മുകളില്‍ ഫീസ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വിദേശ സർവകലാശാലകളിൽ മെഡിക്കൽ പഠനം നടത്തി എത്തുന്നവർക്ക് കേരളത്തിലെ സർക്കാർ മേഖലയിലെ പരിശീലനത്തിന് ഒരു ലക്ഷം രൂപക്ക് മേൽ ഫീസ് ഈടാക്കാൻ തീരുമാനം. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജിൽ നിന്ന് പഠിച്ചിറങ്ങിയവരാണെങ്കിൽ പരിശീലനത്തിന് അരലക്ഷം രൂപയും നൽകണം. 

വിദേശ ബിരുദമുള്ളവർക്ക് രജിസ്ട്രേഷന് സർക്കാർ ആശുപത്രിയിൽ നിന്നുളള ഒരു വർഷത്തെ പരിശീലനം നിർബന്ധമാണെന്നതിനാൽ പുതിയ തീരുമാനം ഇവർക്ക് തിരിച്ചടിയാകും. വിദേശ സർവകലാശാലകളിൽ നിന്ന് മെഡിസിൻ പഠനം പൂർത്തിയാക്കി വരുന്നവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ആദ്യം നാഷണൽ ബോർഡ് പരീക്ഷ പാസാകണം. പിന്നാലെ മെഡിക്കൽ കൗൺസിൽ താൽകാലിക രജിസ്ട്രേഷനെടുക്കണം. 

സ്ഥിര രജിസ്ട്രേഷൻ കിട്ടൺം എങ്കിൽ ഇവർ സർക്കാർ ആശുപത്രികളിൽ പരിശീലനം തേടണം. ഈ പരിശീലനത്തിനാണ് ഇപ്പോൾ ഒരു ലക്ഷത്തിപന്ത്രണ്ടായിരം രൂപ ഫീസ് തീരുമാനിച്ച് ഉത്തരവിറക്കിയത്. സ്വാശ്രയ മെഡിക്കൽ കോളജിൽ നിന്നിറങ്ങിയവരാണെങ്കിൽ 60,000 രൂപയും അടയ്ക്കണം. തീർന്നില്ല, ഡിഎൻബി വിദ്യാർഥികൾക്ക് പോസ്റ്റ്മോർട്ടം കണ്ട് പഠിക്കാൻ ഒരു വർഷത്തേക്ക് 25000 രൂപ ഫീസ് അടക്കണം.

 വിദേശ മെഡിക്കൽ സർവകലാശാലകളിലെ വിദ്യാർഥികൾ സർക്കാർ ആശുപത്രികളിലെ ചികിത്സാ രീതികൾ കണ്ട് പഠിക്കാൻ ഓരോ ചികിത്സ വിഭാഗത്തിലേക്കും പതിനായിരം രൂപ എന്ന നിലയിൽ മാസംതോറും പണം അടയ്ക്കണം. വിദേശത്തുനിന്ന് പഠിച്ചുവന്നവർക്കും സ്വാശ്രയ മേഖലയിലെ വിദ്യാർഥികൾക്കും പൊതുജനാരോഗ്യ വിഷയത്തിൽ പരിശീലനം നേടാൻ ഒരു വർഷത്തേക്ക് 60,000 രൂപ അടയ്ക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി