കേരളം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലത്ത് വച്ച് പീഡിപ്പിച്ചു; 20കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍കോളജ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോയത്. പ്രതിയെ പിടികൂടിയ വിവരം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. കൊല്ലം പെരുംപുറം കൊച്ചമ്പോണത്ത് തലയക്കല്‍ വീട്ടില്‍ നൗഫല്‍ എന്ന അപ്പിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്.

മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പ്രതി തന്ത്രപൂര്‍വം ബൈക്കില്‍ കടത്തിക്കൊണ്ട് പോയി കൊല്ലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് സംഘം പ്രതിയുടെ നാടായ വെളിയം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് സമീപ പ്രദേശത്ത് നിന്നും പ്രതിയെയും പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ